About

News Now

ശിശു സംരക്ഷണം: പദ്ധതികള്‍ എൻ.സി.ഡി.സി സ്വാഗതം ചെയ്തു

 


കോഴിക്കോട്:

ശിശു സംരക്ഷണ രംഗത്ത്‌ ജില്ലയിൽ പുതുതായി ആവിഷ്കരിച്ച ഗൃഹ കേന്ദ്രിത നവജാത ശിശു പരിചരണം (എച്ച്.ബി.എൻ.സി), ഗൃഹ കേന്ദ്രിത ശിശു പരിചരണം (എച്ച്.ബി.വൈ.സി) എന്നീ പദ്ധതികളെ ദേശിയ ശിശു ക്ഷേമ സംഘാടനയായ നാഷണല്‍ ചൈല്‍ഡ് ഡെവലപ്പ്‌മെന്റ് കൗണ്‍സിൽ സ്വാഗതം ചെയ്തു. 

മാസം തികയാതെയും തൂക്ക കൂറവോടെയും ജനിച്ച കുഞ്ഞുങ്ങളെ കൃത്യമായ ഇടവേളകളില്‍ ആശാ പ്രവര്‍ത്തകര്‍ വീടുകളില്‍ എത്തി ആരോഗ്യം ഉറപ്പ് വരുത്തുക ശിശു പരിചരണത്തില്‍ രക്ഷിതാക്കളെ സജ്ജരാക്കുക എന്നിവയാണ് പദ്ധതി ലക്ഷ്യം.

കുഞ്ഞുങ്ങളുടെ ജനനത്തിന് മുമ്പ് കൃത്യമായ പരിചരണം ലഭിച്ചിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തിയതിന് ശേഷം മാത്രം ജനന സർട്ടിഫിക്കറ്റ് നൽകാനുള്ള നടപടി സർക്കാർ സ്വീകരിക്കണം. ഇങ്ങനെ ഒരു നടപടി ഉണ്ടായാല്‍ ശിശു സംരക്ഷണ രംഗത്ത്‌ വലിയൊരു മാറ്റം കൊണ്ടുവരാന്‍ സാധിക്കുമെന്നും നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ മാസ്റ്റർ ട്രെയ്നർ ബാബ അലക്സാണ്ടർ പറഞ്ഞു.