പ്രവാസി യുവാവിനെ തട്ടി കൊണ്ട് പോയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
താമരശ്ശേരി:
പരപ്പൻപൊയിൽ സ്വദേശിയായ പ്രവാസി യുവാവിനെ തട്ടി കൊണ്ട് പോയ കേസിൽ ഒരാൾ കൂടി പിടിയിലായി. താമരശ്ശേരി കുടുക്കിലുമ്മാരം നടുവിൽ പീടികയിൽ മുഹമ്മദ് സഫ്‌വാനെ (27)യാണ് താമരശ്ശേരി ഡി.വൈ.എസ്.പി അഷ്‌റഫ് തെങ്ങിലക്കണ്ടി താമരശ്ശേരിയിൽ വെച്ച് അറസ്റ്റ് ചെയ്തത്.
തട്ടികൊണ്ട് പോകുന്നതിനു രണ്ട് ദിവസം മുൻപ് പ്രതികൾക്ക് ഷാഫിയുടെ വീടും റോഡുകളും കാണിച്ച് കൊടുക്കുന്നത് ഇയാളും മുഹമ്മദ് ഷിബിലി, മുഹമ്മദ് നിസാബ് എന്നിവർ ഉൾപ്പെട്ട സംഘമായിരുന്നു. ഇയാൾ ഷാഫിയുടെ കൂടെ ദുബായിൽ ജോലി ചെയ്യുന്ന സമയത്ത് ഷാഫി ഇയാൾക്ക് ക്രിപ്റ്റോ കറൻസി ഇടപ്പാടിൽ 15ലക്ഷം രൂപ നൽകാനുണ്ടായിരു ന്നു. പിന്നീട് പല തവണ ചോദിച്ചിട്ടും ആ പണം നൽകാത്തതും ഇയാൾക്ക് ഷാഫിയോടുള്ള വിരോധത്തിനു കാരണമായി ദുബായിൽ ഇയാൾക്ക് പരിചയമുള്ള കൊടുവള്ളിയിലുള്ള
പണമിടപാട് കാർക്ക് വേണ്ടിയാണു ഇയാൾ ഉൾപ്പെട്ട സംഘം ഷാഫിയെ തട്ടി കൊണ്ട് പോകാൻ ഗൂഡാലോചന നടത്തിയത്. സംഭവത്തിനു ശേഷം ബാംഗ്ലൂർ, തമിഴ് നാട് എന്നിവിടങ്ങളിൽ ഒളിവിലായിരുന്നു.പോലീസ് ഇയാൾക്ക് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഇതോടെ ഈ കേസിൽ 7പ്രതികൾ പിടിയിലായി. പ്രതിയെ താമരശ്ശേരി ജെ.എഫ്.സി.എം-1 കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.