കൈക്കൂലി:താമരശ്ശേരി പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ
താമരശ്ശേരി
കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിൽ താമരശ്ശേരി പോലീസ് സ്റ്റേഷനിലെ പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ വി.പി. അഖിലിനെയാണ് അന്വേഷണ വിധേയമായി ഡി.ഐ.ജി. സസ്പെൻ്റ് ചെയ്തത്. പിടികൂടിയ കാർ പോലീസ് സ്റ്റേഷനിൽ എത്തിക്കാതെ സമീപത്തെ ഹോട്ടലിന് പിന്നിൽ എത്തിക്കുകയും വിട്ടു നൽകുന്നതിനായി പണം ആവശ്യപ്പെടുകയും ചെയ്തെന്ന പരാതിയിലാണ് നടപടിയെടുത്തിരിക്കുന്നത്.