About

News Now

തൊട്ടുകൂടായ്മയില്ല:ലീഗ് എടുക്കുന്ന ശരിയായ തീരുമാനങ്ങൾക്ക് പിന്തുണ; എം.വി.ഗോവിന്ദൻ

തൃശൂർ: 

മുസ്ലീം ലീഗിനോട് തൊട്ടുകൂടായ്മയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ലീഗ് എടുക്കുന്ന ശരിയായ തീരുമാനങ്ങളോട് സിപിഎം മുൻപും പിന്തുണ അറിയിച്ചിട്ടുണ്ടെന്നും ഗോവിന്ദൻ പ്രതികരിച്ചു.

ഏക സിവിൽ കോഡ് വിഷയത്തിൽ ലീഗിന്‍റേത് ശരിയായ നിലപാടാണെന്നും അതിനാൽ സിപിഎമ്മിന്‍റെ പിന്തുണ അതിന് ഉണ്ടാവുമെന്നും പറഞ്ഞ അദ്ദേഹം ഇതു തന്നെയായിരിക്കും ഭാവിയിലെ നിലപാടെന്നും വ്യക്തമാക്കി.

ഏക സിവിൽ കോഡിന്‍റെ കാര്യത്തിൽ വർഗീയ വാദികളും വ്യക്തതയില്ലാത്ത കോൺഗ്രസുകാരും ഒഴികെ എല്ലാവരും സഹകരിച്ച് മുന്നോട്ടു പോവും. ഏക സിവില്‍ കോഡ് രാജ്യത്തെ ഇപ്പോഴത്തെ പരിസ്ഥിതിയില്‍ നടപ്പാക്കാനാവില്ലെന്നാണ് ഇഎംഎസ് അഭിപ്രായപ്പെട്ടത്. ഇക്കാര്യം വ്യക്തമായി എഴുതിയിട്ടുണ്ട്. ഇതില്‍ വര്‍ഗീയവാദികള്‍ വ്യാജ പ്രചാരണം നടത്തുകയാണെന്നും ഗോവിന്ദന്‍.