About

News Now

ഫാം ടൂറിസം പദ്ധതി ജൂലൈ 10 ന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും

കോഴിക്കോട്:
ഗ്രാമ- ബ്ലോക്ക്- ജില്ലാ പഞ്ചായത്തുകളുടെ സംയുക്ത സംരംഭമായ കോഴിക്കോട് അഗ്രോ ഫാം ടൂറിസം പദ്ധതിയുടെ  ഉദ്ഘാടനം ജൂലൈ 10ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവ്വഹിക്കും. കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻതോട് കല്ലംപുല്ല് ഡ്രീം ഏക്കേർസിൽ വൈകിട്ട് 5 മണിക്കാണ് ഉദ്ഘാടനം.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിലെ  കൂടരഞ്ഞി, കോടഞ്ചേരി, പുതുപ്പാടി, ഓമശ്ശേരി, തിരുവമ്പാടി എന്നീ അഞ്ച് ഗ്രാമ പഞ്ചായത്തുകളിലായാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി വഴി കാർഷിക മേഖലയിൽ അധിക വരുമാനത്തിനുള്ള സാഹചര്യങ്ങൾ സൃഷ്ടിച്ച്‌ കാർഷിക രംഗത്തെ സംരക്ഷിക്കും. കൂടാതെ ടൂറിസം മേഖലയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുവാനും ടൂറിസം രംഗത്തുനിന്നും വരുമാനം കണ്ടെത്തുവാൻ സാധാരണ ജനങ്ങളെ സഹായിക്കുവാനും പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നു.