എകസിവിൽകോഡ്: സി.പി.എം സെമിനാറിൽ ലീഗ് പങ്കെടുക്കില്ല
മലപ്പുറം:
എകസിവിൽ കോഡുമായി ബന്ധപ്പെട്ട് സിപിഎം കോഴിക്കോട് നടത്തുന്ന സെമിനാറിലെ ക്ഷണം നിരസിച്ച് മുസ്ലീം ലീഗ്. പാണക്കാട് ചേർന്ന ലീഗിന്റെ യോഗത്തിലാണ് തീരുമാനം. സെമിനാറുകൾ ഭിന്നിപ്പിക്കാനാവരുതെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങൾ പറഞ്ഞു.
യുഡിഎഫിന്റെ പ്രധാന ഘടകകക്ഷിയാണ് മുസ്ലിംലീഗ്. അതുകൊണ്ടുതന്നെ മുസ്ലിംലീഗിന് എല്ലാവരുമായും കൂടിച്ചേർന്ന് മാത്രമേ തീരുമാനമെടുക്കാൻ കഴിയൂവെന്നും സാദിഖലി തങ്ങൾ.
സമസ്തയും, കാന്തപുരം വിഭാഗവും പങ്കെടുക്കുന്ന സെമിനാറിൽ ലീഗിനെയും സി.പി.എം ക്ഷണിച്ചിരുന്നു. ഒരു വിഭാഗം ലീഗ് നേതാക്കൾക്ക് സെമിനാറിൽ പങ്കെടുക്കാമെന്ന നിലപാടുണ്ടായിരുന്നു. തുടർന്നാണ് ലീഗ് യോഗം ചേർന്ന് നിലപാടെടുത്തത്.