തനിച്ച് താമസിക്കുന്ന വയോധികന് ലീഗൽ സർവീസസ് അതോറിറ്റിയുടെ കരുതൽ
ആരോരും ഇല്ലാതെ നാട്ടുകാരുടെ സഹായത്താൽ തനിച്ച് താമസിക്കുകയായിരുന്നു അവശനായ വയോധികന് ലീഗൽ സർവീസസ് അതോറിറ്റിയുടെ കൈത്താങ്ങ്. പുതുപ്പാടി നാലേക്കറയിൽ തനിച്ച് താമസിക്കുന്ന ബാലന് നാട്ടുകാർ ഭക്ഷണവും മറ്റു സഹായങ്ങളും ചെയ്തു കൊടുത്തു വ രുകയായിരുന്നു. ഇപ്പോൾ വാർദ്ധക്യപരമായ പ്രയാസങ്ങൾ കാരണം ബാലൻ വളരെ ക്ഷീണിതനാണ്. ഏതെങ്കിലും അഭയ കേന്ദ്രത്തിലേക്ക് മാറ്റുവാൻ വേണ്ടി വാർഡ് മെമ്പർ ശ്രീജയുടെയും നാട്ടുകാരുടെയും ആവശ്യപ്രകാരം ലീഗൽ സർവീസസ് അതോറിറ്റിയിലെ പാരാലീഗൽ വളണ്ടിയർമാരായ സെലീന താമരശ്ശേരി. ജാസ്മിൻ പുത്തഞ്ചേരി. ഫറൂഖ് തുമ്പപ്പറമ്പ് എന്നിവർ ബാലനെ ചെന്നു കാണുകയും മിറാക്കിൾ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഫറോക്കിലുള്ള സ്ഥാപനത്തിലേക്ക് ബാലനെ മാറ്റുകയുമായിരുന്നു. വാർഡ് മെമ്പറും നാട്ടുകാരുമായി സഹകരിച്ച് താമരശ്ശേരി പോലീസിന്റെ സഹായത്തോടെയാണ് ബാലനെ അഭയ കേന്ദ്രത്തിലേക്ക് കൊണ്ടുപോയത്.