About

News Now

കൊടുവള്ളി നഗരസഭ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

കൊടുവള്ളി:
വിവിധ ആവശ്യങ്ങളുന്നയിച്ച് ഓട്ടോ, ടാക്‌സി, ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍- സിഐടിയു കൊടുവള്ളി മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരസഭ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ഓട്ടോറിക്ഷ, ടാക്‌സി വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സ്റ്റാന്റ് അനുവദിക്കുക, ട്രാഫിക് അഡൈ്വസറി കമ്മിറ്റിയില്‍ ട്രേഡ് യൂണിയന്‍ നേതാക്കളെ ഉള്‍പ്പെടുത്തുക, ശുചിമുറി അനുവദിക്കുക, സമഗ്രമായ മോട്ടോര്‍ നയം രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രക്ഷോഭം സംഘടിപ്പിച്ചത്. സിഐടിയു ഏരിയ സെക്രട്ടറി ടി.സി. വാസു ഉദ്ഘാടനം ചെയ്തു. ശ്രീജേഷ് കാപ്പുമ്മല്‍ അധ്യക്ഷനായി. ഒ.പി.ശ്രീധരന്‍, ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു. എ.ദിനേശ് കുമാര്‍ സ്വാഗതവും എം.അജിത്കുമാര്‍ നന്ദിയും പറഞ്ഞു.