About

News Now

താമരശ്ശേരിയിൽ മഹാശോഭായാത്ര: സ്വാഗതസംഘം രൂപീകരിച്ചു

താമരശ്ശേരി: 
ബാലഗോകുുലം നേതൃത്വത്തിൽ ശ്രീകൃഷ്ണജയന്തിദിനമായ
സപ്തംബർ 6 ന് താമരശ്ശേരിയിൽ നടത്തുന്ന മഹാശോഭായാത്രയും അനുബന്ധ പരിപാടികളും വിജയിപ്പിക്കുന്നതിനായി ചേർന്ന സ്വാഗതസംഘം രൂപീകരിച്ചു.
സ്വാഗതസംഘം രൂപീകരണ യോഗം ശ്രീകൃഷ്ണ വിഗ്രഹത്തിൽ പൂമാല ചാർത്തി ബാലഗോകുലം സംസ്ഥാനസമിതി അംഗം കെ.മോഹൻദാസ്  ഉദ്ഘാടനം ചെയ്തു. 
ധർമ്മത്തിലധിഷ്ഠിതമായ ശ്രീകൃഷ്ണ ദർശനങ്ങളും , ശ്രേഷ്ഠമായ ഭാരതീയ മൂല്ല്യങ്ങളും പുതുതലമുറയിലേക്ക് പകർന്നു നൽകുന്ന മഹത്തായ ദൗത്യമാണ് ബാലഗോകുലം നിർവ്വഹിക്കുന്നതെന്ന്  കെ.മോഹൻദാസ് പറഞ്ഞു. 'അകലട്ടെ ലഹരി, ഉണരട്ടെ മൂല്യവും ബാല്ല്യവും' എന്ന ഇത്തവണത്തെ ശ്രീകൃഷ്ണ ജയന്തി സന്ദേശം ലഹരിമുക്ത സമൂഹ സൃഷ്ടിയ്ക്കു വേണ്ടിയുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തിൽ കെ.കെ.ബിജു ചുങ്കം അധ്യക്ഷനായി. ഗിരീഷ് തേവള്ളി, കെ.പ്രഭാകരൻ നമ്പ്യാർ എന്നിവർ പ്രസംഗിച്ചു. രാധാകൃഷ്ണൻ പോർങ്ങോട്ടൂർ സ്വാഗതവും ടി.സി. ലിനീഷ്ബാബു നന്ദിയും പറഞ്ഞു.
ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ വിജയത്തിനു വേണ്ടി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു.കെ.ടി. ബാലരാമൻ -അധ്യക്ഷൻ, ടി.സി. ലിനീഷ് ബാബു - ആഘോഷ പ്രമുഖ്, എൻ.പി. ബാബു - സഹ ആഘോഷ പ്രമുഖ്, കെ.പി.രമേശൻ - ജനറൽ കൺവീനർ, ബവീഷ് എ.കെ - ട്രഷറർ.