About

News Now

ജലനിരപ്പ് ഉയർന്ന് തന്നെ; മുല്ലപ്പെരിയാറിൽ ഷട്ടറുകൾ വീണ്ടും ഉയർത്തി

 


ഇടുക്കി

 ജ​ല​നി​ര​പ്പ് താ​ഴാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ വീ​ണ്ടും ഉ​യ​ർ​ത്തി. രാവി​ലെ പ​തി​നൊ​ന്നോ​ടെ​യാ​ണ് മൂ​ന്ന് ഷ​ട്ട​റു​ക​ളും 70 സെ.​മീ വീ​തം ഉ​യ​ർ​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ഷ​ട്ട​റു​ക​ൾ തു​റ​ന്നി​ട്ടും അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 138.90 അ​ടി​യാ​യി തു​ട​രു​ക​യാ​ണ്.  മു​ല്ല​പ്പെ​രി​യാ​റി​ൽ​ നി​ന്നും ത​മി​ഴ്നാ​ട് കൂ​ടു​ത​ൽ വെ​ള്ളം കൊ​ണ്ടു​പോ​ക​ണ​മെ​ന്ന് ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

റൂ​ൾ ക​ർ​വി​ലേ​ക്ക് ജ​ല​നി​ര​പ്പ് എ​ത്തി​ക്ക​ണ​മെ​ന്നും റൂ​ൾ ക​ർ​വി​ലേ​ക്ക് താ​ഴ്‌​ത്താ​ൻ ക​ഴി​യാ​ത്ത​ത് ത​മി​ഴ്‌​നാ​ടി​ന്‍റെ വീ​ഴ്‌​ച​യാ​യി കാ​ണ​ണ​മെ​ന്നും മ​ന്ത്രി. 5000 ഘ​ന​യ​ടി ജ​ലം തുറ​ന്നു വി​ട്ടാ​ലും പെ​രി​യാ​ർ തീ​ര​ത്ത് വ​ലി​യ പ്ര​ശ്‌​നം ഉ​ണ്ടാ​കി​ല്ല. പെ​രി​യാ​ർ തീ​ര​ത്തെ ജ​ന​ങ്ങ​ൾ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ല. കൂ​ടു​ത​ൽ വെ​ള്ളം മു​ല്ല​പ്പെ​രി​യാ​റി​ൽ നി​ന്ന് എ​ത്തി​യാ​ലും ഇ​ടു​ക്കി ഡാം ​തു​റ​ക്കേ​ണ്ടി വ​രി​ല്ലെ​ന്നും മ​ന്ത്രി റോ​ഷി അഗസ്റ്റിൻ.