About

News Now

ഇന്ധന വിലയിൽ ഇന്നും വര്‍ധനവ്

 

കോഴിക്കോട്

 
ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഇന്ധനവില വർദ്ധിക്കുന്നത്.
പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. 

ഇതോടെ കോഴിക്കോട് പെട്രോള്‍ വില 109.52 രൂപയും ഡീസലിന് 102.94 രൂപയുമായി. 
കൊച്ചിയില്‍ പെട്രോളിന് 108.95 രൂപയും ഡീസലിന് 102.80 രൂപയും മാണ് നിരക്ക്. തിരുവനന്തപുരത്ത് പെട്രോള്‍ വില 111.29 രൂപയായി. ഡീസലിന് 104.88 രൂപയും.

ഒരു മാസത്തിന് ഇടയില്‍ 9 രൂപയില്‍ അധികമാണ് ഡീസലിന് വര്‍ധിച്ചത്. പെട്രോളിന് ഒരു മാസത്തിന് ഇടയില്‍ വര്‍ധിച്ചത് 7 രൂപയും.