About

News Now

നവംബര്‍ 2 വരെ സംസ്ഥാനത്ത് ശക്തമായ മഴ; 12 ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലര്‍ട്ട്

 


തിരുവനന്തപുരം:

കേരളത്തിൽ നവംബര്‍ 2 വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്നും നാളെയും സംസ്ഥാനത്ത് കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള 12 ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളില്‍ കഴിഞ്ഞ ദിവസം രാത്രി ആരംഭിച്ച ശക്തമായ മഴ പുലര്‍ച്ച വരെ നീണ്ടു.

ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കെഎസ്ഇബിയുടെ 7 ഡാമുകളിലും ജലസേചന വകുപ്പിന്റെ ഒരു ഡാമിലുമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തീരദേശ, മലയോര മേഖലയിളുള്ളവര്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശവും നൽകിയിട്ടുണ്ട്.