മയക്കുമരുന്ന് കേസിൽ ആര്യൻ ഖാന് ജാമ്യം
മുംബൈ:
മയക്കുമരുന്ന് കേസിൽ ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാന് ബോംബെ ഹൈഹൈകോടതി ജാമ്യം അനുവദിച്ചു. കേസിലെ മറ്റ് പ്രതികളായ അർബാസ് മർച്ചന്‍റ്, മുൻമുൺ ധമേച്ച എന്നിവർക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. 25 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് ആര്യൻ ഖാൻ പുറത്തിറങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് വിശദമായ ഉത്തരവ് നാളെ പുറപ്പെടുവിക്കും..
ക്രൂയിസ് കപ്പലിൽ മയക്കുമരുന്ന് വേട്ട കേസിൽ പ്രത്യേക എൻഡിപിഎസ് കോടതി ജാമ്യാപേക്ഷ നിരസിച്ചതിനെതിരെ ആര്യൻ ഖാനും സഹ പ്രതികളായ അർബാസ് മർച്ചന്‍റ്, മുൻമുൻ ധമേച്ച എന്നിവർക്കും ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.