മൂന്നു ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു.
കൊച്ചി:
മൂന്നു ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേര്‍ മരിച്ചു. അപകടത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്. കൊച്ചിയില് കെ പി വള്ളോര്‍ റോഡിലായിരുന്നു അപകടം. അര്‍ധരാത്രിയോടെയാണ് അപകടം ഉണ്ടായത്.
മലപ്പുറം സ്വദേശി അനീഷ്(26), ഇളമക്കര സ്വദേശി എഡ്വേര്‍ഡ് (47), എന്നിവരാണ് മരിച്ചത്. അനന്തു, ജോസഫ്, തോമസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. അനീഷ് ഓടിച്ചിരുന്ന ബൈക്കില്‍ രണ്ട് സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. ഈ ബൈക്ക് മറ്റു രണ്ടു ബൈക്കുകളില്‍ ഇടിച്ചാണ് അപകടമുണ്ടായത്.