About

News Now

ഇതൊക്കെ സിംപളല്ലേ .... പൂച്ചയുടെ വൈറൽ വീഡിയോ

പൂച്ച എങ്ങനെ വീണാലും നാല് കാലിൽ എന്നത് പഴമൊഴിമാത്രമല്ല. മുറിയ്ക്ക് പുറത്തായ പൂച്ച സിംപിളായി ജനലിൻ്റെ അഴി വഴി അകത്ത് കയറുന്ന വീഡിയോയാണ് ഇപ്പോൾ പൂച്ച പ്രേമികൾ ഏറ്റെടുത്തിരിക്കുന്നത്.

വളർത്തു മൃഗങ്ങളെ ഇഷ്ടമല്ലാത്തവർ കുറവായിരിക്കും. അവരുടെ കളിയും പ്രവർത്തികളുമൊക്കെ കണ്ടിരിക്കാൻ തന്നെ രസമാണ്. ഇപ്പോഴിത ഒരു പൂച്ചയുടെ രസകരമായ വിഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. പൂച്ചകള്‍ ഏത് കുടുക്കില്‍ പെട്ടാലും, എത്ര ചെറിയ ഇടങ്ങളില്‍ കുടുങ്ങിപ്പോയാലും എങ്ങനെയെങ്കിലും അതിൽ നിന്നൊക്കെ ഊരിപ്പോരാറുണ്ട്.

സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്ന ഈ വിഡിയോയും അത്തരത്തില്‍ ഒന്നാണ്. ഒരു പൂച്ച ഇടുങ്ങിയ സ്ഥലത്ത് നിന്ന് രക്ഷപ്പെടാനുള്ള വഴി കണ്ടെത്തുന്നു എന്ന് വുഡിയോയ്‌ക്കൊപ്പം പോസ്റ്റ് ചെയ്ത അടിക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.