സംസ്ഥാനത്ത് കോളേജുകൾ തുറക്കുന്നത് ബുധനാഴ്ചയിലേക്ക് നീട്ടി
തിരുവനന്തപുരം:
സംസ്ഥാനത്ത് കനത്തമഴ തുടരുന്ന സാഹചര്യത്തിൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്ന തീയതി നീട്ടി. തിങ്കളാഴ്ച മുതല്‍ തുറക്കാനിരുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ബുധനാഴ്ച മുതലാവും ആരംഭിക്കുകയെന്ന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗം തീരുമാനിച്ചു.
സംസ്ഥാനത്ത് കനത്തമഴ വ്യാഴാഴ്ച വരെ മഴ തുടരുമെന്ന കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ആ ദിവസം വരെ ശബരിമല തീര്‍ഥാടനം ഒഴിവാക്കാനും യോഗം തീരുമാനിച്ചു.