ജില്ലാ ജൂനിയർ റഗ്ബി ചാമ്പ്യൻഷിപ്പിന് തുടക്കം
കോഴിക്കോട്:
ഫിഫാസ് ട്രോഫി ജില്ലാ ജൂനിയർ റഗ്ബി ചാമ്പ്യൻഷിപ്പ് ആരംഭിച്ചു. ചാമ്പ്യൻഷിപ്പ് ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ. റോയ് ജോൺ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം അനിത രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥി സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം ടി.എം. അബ്ദുറഹിമാൻ , പി. അജ്മൽ, ബിജു വാചാലിൽ, എൻ. രവി, പി.സി. തോമസ്, നവാസ് പ്ലാപ്പറ്റ , എം.ബി. സുബീഷ് , രവി പ്ലാപ്പറ്റ , പി.എ ചാക്കോ , പി. റീമാനാഥ് , പി.ടി ബേബി എന്നിവർ സംസാരിച്ചു. ആൺകുട്ടികളുടെ വിഭാഗത്തിൽ നാസ്ക്ക് വെള്ളിപറമ്പും പെൺകുട്ടികളുടെ വിഭാഗത്തിൽ ചക്കാലക്കൽ സ്പോർട്സ് അക്കാദമിയും ഫൈനലിൽ പ്രവേശിച്ചു. ആൺകുട്ടികളുടെ വിഭാഗത്തിൽ പുതുപ്പാടി സ്പോർട്സ് അക്കാദമിയും മെഡിക്കൽ കോളേജ് സ്പോർട്സ് അക്കാദമിയും പെൺകുട്ടികളുടെ വിഭാഗത്തിൽ ക്രസന്റ് കൊടക്കാവയലും ജി.എച്ച്.എസ്.എസ് കൊയിലാണ്ടിയും സെമി ഫൈനലിൽ പ്രവേശിച്ചു.