About

News Now

ജില്ലാബോൾ ബാഡ്മിന്റൺ : ഫറോക്ക് റിക്രിയേഷൻ ക്ലബ്ബും എളേറ്റിൽ എം.ജെ. ഹയർ സെക്കന്ററി സ്കൂളും ജേതാക്കൾ

 

താമരശ്ശേരി:

എളേറ്റിൽ എം.ജെ ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ജില്ലാ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഫറോക്ക് റിക്രിയേഷൻ ക്ലബ്ബും പെൺകുട്ടികളുടെ വിഭാഗത്തിൽ എളേറ്റിൽ എം.ജെ. ഹയർ സെക്കന്ററി സ്കൂളും ജേതാക്കളായി. ആൺകുട്ടികളിൽ എം.ജെ. ഹയർ സെക്കന്ററി സ്കൂളും പെൺകുട്ടികളിൽ അജ് വ  ഫറോക്കും രണ്ടാം സ്ഥാനം നേടി.  കേരള സ്പോർട്സ് കൗൺസിൽ അംഗം ടി.എം. അബ്ദുറഹിമാൻ ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു. എം.പി. മുഹമ്മദ്‌ ഇസ്ഹാഖ്, എം. താജുദ്ധീൻ, പി. വിഷ്ണു, പി.ടി. അബ്ദുൽ അസീസ്, എം. സ്വരാഗ്, പി. ഷഫീഖ്, കെ. അബ്ദുൽ മുജീബ് എന്നിവർ സംസാരിച്ചു.