ചെന്നായ കൂട്ടങ്ങൾ വളർത്തു മൃഗങ്ങളെ കൊന്നുത്തിന്നുന്നു : ഡി.എഫ്.ഒ.യ്ക്ക് പരാതി നല്‍കി
പുതുപ്പാടി:
പുതുപ്പാടി പഞ്ചായത്തിലെ കണ്ണപ്പൻകുണ്ട് മൈലള്ളാംപാറയിൽ വളർത്തു മൃഗങ്ങളെ ചെന്നായകൂട്ടം കൊന്നു തിന്നുന്ന സംഭവത്തിൽ വന്യ മൃഗങ്ങളിൽനിന്ന് കർഷകർക്ക് സംരക്ഷണം നൽകുന്നതിന്ന് വേണ്ടിയുള്ള നടപടി സ്വീകരിക്കണമെന്നാവിശ്യപ്പെട്ട് കൊണ്ട് ഈങ്ങാപ്പുഴ ബ്ലോക്ക് മെമ്പർ കെ.പി. സുനീർ കോഴിക്കോട് ഡി.എഫ്.ഒ. ക്ക് നിവേദനം നൽകി
കണ്ണപ്പന്‍കുണ്ട് വടക്കേ തലക്കല്‍ ആയിഷയുടെ ആടിനെ കഴിഞ്ഞ ദിവസം ചെന്നായക്കൂട്ടം കൊന്നു തിന്നത്. പറമ്പില്‍ മേയാന്‍ കെട്ടിയതായിരുന്നു.മുമ്പും ഇത്തരത്തിൽ പശു ഉൾപ്പെടെയുള്ള വളർത്തു മൃഗങ്ങളെ ഇതേ രീതിയില്‍ വന്യമൃഗം ആക്രമിച്ച കൊന്നു തിന്നിരുന്നു. കര്‍ഷകര്‍ കാട്ടുമൃഗങ്ങളെ കൊണ്ട് പൊറുതിമുട്ടിയ അവസ്ഥയിലാണ്.
ആന, പന്നി കുരങ്ങ് തുടങ്ങിയ വന്യ മൃഗങ്ങളുടെ ആക്രമണം ഈ പ്രദേശത്ത് നിത്യ സംഭവം ആണ്. ചെന്നായകൂട്ടങ്ങളുടെ ആക്രമണവും കൂടി ആയതോടെ പ്രദേശ വാസികൾ വല്ലാത്ത ഭീതിയിലായിരിക്കുകയാണ്.