പുനീതിൻ്റെ വിയോഗം: ഉള്‍ക്കൊള്ളാന്‍ പറ്റാത്ത വാർത്തയെന്ന് മോഹൻലാൽ
പുനീത് രാജ്കുമാറിൻ്റെ വിയോഗം ഉള്‍ക്കൊള്ളാന്‍ പറ്റാത്ത വാർത്തയെന്ന് നടൻ മോഹൻലാൽ കുറിച്ചു.
‘ഒരുപാട് വര്‍ഷമായിട്ട് എനിക്ക് അറിയാവുന്ന ആളാണ് രാജ്കുമാര്‍. ചെറിയ പ്രായം മുതല്‍ എനിക്ക് അദ്ദേഹത്തെ അറിയാം. രാജ്കുമാര്‍ സാറുമായിട്ടും അദ്ദേഹത്തിന്റെ കുടുംബവുമായിട്ടും എനിക്ക് അടുത്ത ബന്ധമുണ്ട്. ഉള്‍ക്കൊള്ളാന്‍ പറ്റാത്ത രീതിയിലുള്ള ഒരു വാര്‍ത്തയായതുകൊണ്ട് പെട്ടെന്ന് പ്രതികരിക്കാനാവുന്നില്ല. മികച്ച നടനാണ് അദ്ദേഹം. ഏറ്റവും കൂടുതല്‍ ആളുകള്‍ സ്‌നേഹിക്കുന്ന ഒരു കുടുംബമാണ് അവരുടേത്.’
മോഹൽലാലിൽ തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് പുനിതിനെ അനുസ്മരിച്ചത്.