ഫാത്തിമാബി സ്കൂളിന്റെ മൂന്നാമത്തെ സ്വപ്നക്കൂട് സമർപണം ശനിയാഴ്ച
കൂമ്പാറ:
കൂമ്പാറ ഫാത്തിമാബി സ്കൂളിന്റെ മൂന്നാമത്തെ സ്വപ്നക്കൂട് സമർപണം ശനിയാഴ്ച നടക്കും.
രാവിലെ 10.30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി അഹമ്മദ് ദേവർ കോവിൽ സ്വപ്നക്കൂട് സമർപണം നടത്തും. ലിൻ്റോ ജോസഫ് എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഡോ. മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ക്കരി മുഖ്യ പ്രഭാഷണം നടത്തും.
2016 ലാണ് എൻഎസ്എസിനെ നേതൃത്വത്തിൽ സ്കൂളിൽ ഭവന നിർമാണ പദ്ധതി ആരംഭിക്കുന്നത്. ഒരപകടത്തിൽ പിതാവിനെ നഷ്ടപ്പെട്ട സ്കൂളിലെ വിദ്യാർഥിനിയുടെ വീടെന്ന സ്വപ്നമാണ് ആദ്യമായി സാക്ഷാത്കരിച്ചത്. പ്രോഗ്രാം ഓഫീസർ മുഹമ്മദ് സുബിൻ്റെ നേതൃത്വത്തിൽ വീടുപണി പൂർത്തീകരിച്ച് സമർപ്പിച്ചപ്പോൾ മനസ്സുനിറഞ്ഞ് കുട്ടിക്കും അമ്മക്കും മാത്രമായിരുന്നില്ല, വിദ്യാലയത്തിന് മുഴുവനുമായിരുന്നു.
കേരളത്തെ നടുക്കിയ രണ്ടാം പ്രളയത്തിൽ പിഴുതെറിയപ്പെട്ട മറ്റൊരു വിദ്യാർത്ഥിയുടെ വീട് സ്കൂളിൻ്റെ മൊത്തം നൊമ്പരമാവുകയായിരുന്നു. രണ്ടാം സ്വപ്നക്കൂട് പിറവിയെടുക്കുന്നത് ഇവിടെയാണ്..എസ്.എസ്.എൽ.സി. പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ഒരു വിദ്യാർത്ഥിനി യുടെ വീട് അക്ഷരാർത്ഥത്തിൽ നൊമ്പരപ്പെടുത്തി. ഷീറ്റ്കൊണ്ട് വലിച്ചുകെട്ടിയ ഒരു ചെറിയ കുടിൽ. പഠിക്കാനുള്ള യാതൊരു സൗകര്യവും അവിടെ ഉണ്ടായിരുന്നില്ല. ഈ വിദ്യാർത്ഥിക്ക് വീട് നിർമ്മിച്ച് നൽകുക എന്നത് ഉത്തരവാദിത്വമാണെന്ന ചിന്തയാണ് മൂന്നാം വീട് ഏറ്റെടുക്കാൻ പ്രേരിപ്പിച്ചത്. 2021 പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടി ഈമിടുക്കി വിദ്യാലയ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി തുന്നി ചേർത്തപ്പോൾ നാം അവൾക്കായി ഈ സ്വപ്നക്കൂട് സമ്മാനിക്കുകയാണ്. അവളുടെ മുഖത്ത് പുഞ്ചിരിയുടെ ആത്മവിശ്വാസം ഒന്നുകൂടെ വർദ്ധിപ്പിക്കാൻ.
കോവിഡിന്റെയും പ്രളയത്തിന്റെയും വെല്ലുവിളി കൾക്കിടയിൽ രണ്ട് സ്വപ്നക്കൂട് പദ്ധതികളും ഒന്നിച്ചു പൂർത്തീകരിച്ചത് പ്രിൻസിപ്പൽ പദ്ധതിയുടെ ചെയർമാനുമായ അബ്ദുൽ നാസിറിൻ്റെയും കൺവീനർ അബ്ദുല്ലത്തീഫ്. യു. എം ന്റെയും നേതൃത്വത്തിലാണ്.