About

News Now

കോഴിക്കോട് കെഎസ്ആർടിസി കോംപ്ലക്സ്: നിർദ്ദേശങ്ങൾ സമർപ്പിക്കാൻ അഞ്ചംഗ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി

 


തിരുവനന്തപുരം:

കോഴിക്കോട് കെഎസ്ആർടിസി ബസ് ടെർമിനൽ കോംപ്ലക്സിന്റെ നിർമ്മാണം സംബന്ധിച്ച് ചെന്നൈ ഐ.ഐ.ടി സ്ട്രക്ചറൽ എൻജിനീയറിംഗ് വിഭാഗം മേധാവി പ്രൊഫ. അളകസുന്ദര മൂർത്തി സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ച് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ അഞ്ചംഗ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു.

ചീഫ് ടെക്നിക്കൽ എക്സാമിനർ എസ്. ഹരികുമാർ (കൺവീനർ), ഐഐടി ഖരഗ്പൂർ സിവിൽ എൻജിനീയറിംഗ് വിഭാഗം മേധാവി പ്രൊഫ. നിർജർ ധംങ്, കോഴിക്കോട് എൻഐടി സ്ട്രക്ചറൽ എൻജിനീയറിംഗ് വിഭാഗം സീനിയർ പ്രൊഫ.ഡോ.ടി. എം. മാധവൻ പിള്ള, പൊതുമരാമത്തു വകുപ്പ് ബിൽഡിംഗ്സ് ചീഫ് എൻജിനീയർ എൽ. ബീന, തിരുവനന്തപുരം എൻജിനീയറിംഗ് കോളേജ് പ്രൊഫ. കെ. ആർ. ബിന്ദു എന്നിവർ അടങ്ങുന്ന വിദഗ്ധ സമിതി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിൽ ആവശ്യപ്പെടുന്നത്.