പാചകവാതക വിലയില്‍ വീണ്ടും വര്‍ദ്ധനവ്. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില 15 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് കൊച്ചിയില്‍ 906.50 രൂപയായി ഉയര്‍ന്നു. മുന്‍പ് 891 രൂപ 50 പൈസയായിരുന്നു നിരക്ക്. അതേസമയം, വാണിജ്യ സിലിണ്ടറുകളുടെ വില 2 രൂപ കുറഞ്ഞു. 1726 രൂപയാണ് കൊച്ചിയിലെ വില. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറന് ഈ വര്‍ഷം മാത്രം കൂട്ടിയത് 205.50 രൂപയാണ്. വാണിജ്യ സിലിണ്ടറിന് ഈ വര്‍ഷം 409 രൂപ വര്‍ധിപ്പിച്ചിരുന്നു.
ഇന്ധനവിലയില്‍ ഇന്നും തുടര്‍ച്ചയുള്ള വില വര്‍ദ്ധനവിനിടെയാണ് ഇരുട്ടടിയായി പാചകവാതകത്തിനും വില വീണ്ടും വര്‍ധിച്ചത്. പെട്രോളിന് ലിറ്ററിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 105.18 ആയി വില. ഡീസലിന് 98 രൂപ 38 പൈസയാണ് ഇന്നത്തെ വില. എട്ട് ദിവസത്തിനിടെ പെട്രോളിന് ലിറ്ററിന് ഒന്നര രൂപയിലേറെയാണ് വര്‍ധിച്ചത്. ഡീസലിന് ഒമ്പത് ദിവസത്തിനിടെ രണ്ടര രൂപ വര്‍ധിച്ചു.
വീണ്ടും വര്‍ദ്ധനവ്: പാചകവാതക വില 906.50 രൂപയായി
Reviewed by THAMARASSERY NEWS
on
1:59 PM
Rating: 5