വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ പുതുക്കല്‍ നിരക്കുകളില്‍ വന്‍ വര്‍ധന വരുന്നു
ന്യൂഡല്‍ഹി:
രാജ്യത്തെ വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ പുതുക്കാനുള്ള നിരക്കുകളില്‍ വന്‍ വര്‍ധന വരുത്തിയിരിക്കുകയാണ് ഗതാഗത മന്ത്രാലയം. വാഹനം പൊളിക്കല്‍ നയം നടപ്പാക്കുന്നതിന്റെ ഭാഗമായാണിത്. എന്നാല്‍ വാഹനം പൊളിച്ച സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ പുതിയ വാഹനത്തിന് റജിസ്‌ട്രേഷന്‍ ഫീസ് ഉണ്ടാകിയില്ല. ബസുകള്‍ക്ക് നിലവിലുള്ള റജിസ്‌ട്രേഷന്‍ ഫീസിന്റെ പന്ത്രണ്ടര ഇരട്ടിയും കാറുകള്‍ക്ക് എട്ടിരട്ടിയോളവും റീ റജിസ്‌ട്രേഷന്‍ ഫീസില്‍ വര്‍ധനയുണ്ടാകും. അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നു മുതലാണ് ഈ നിരക്കുകള്‍ നിലവില്‍ വരുക.
ഇത്രനാള്‍ പുതിയ വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ ഫീസിന്റെ പകുതിമാത്രമായിരുന്നു പുതുക്കല്‍ ഫീസ്. റജിസ്‌ട്രേഷന്‍ പുതുക്കാന്‍ വൈകിയാല്‍ മോട്ടോര്‍ സൈക്കിളിന് പ്രതിമാസം 300 രൂപയും മറ്റ് നോണ്‍-ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് 500 രൂപയും പിഴയീടാക്കും. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കാന്‍ വൈകിയാല്‍ പ്രതിദിനം 50 രൂപവീതം പിഴയുണ്ടാകും. പുതിയ ആര്‍സി, സ്മാര്‍ട് കാര്‍ഡ് രൂപത്തിലാക്കണമെങ്കില്‍ 200 രൂപ ഫീസും നല്‍കണം. ഇതു സംബന്ധിച്ച് മാര്‍ച്ചില്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ പൊതുജനാഭിപ്രായ പ്രകാമുള്ള ഭേദഗതികള്‍ കൂടി വരുത്തിയാണ് ഈ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചത്.
സ്വകാര്യവാഹനങ്ങളുടെ പുതിയ രജിസ്‌ട്രേഷന്‍ ഫീസ് (ബ്രാക്കറ്റില്‍ പുനര്‍ രജിസ്‌ട്രേഷന്‍ ഫീസ് ) :
.
മോട്ടോര്‍ ബൈക്ക് -300രൂപ(1000)
മുച്ചക്ര വാഹനങ്ങള്‍ -600(2500)
കാര്‍, ജീപ്പ് തുടങ്ങിയവ -600(5000)
ഇറക്കുമതിചെയ്ത കാറുകള്‍ -5000(40,000)
വാണിജ്യവാഹനങ്ങളുടെ പുതിയ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും പുതുക്കല്‍ നിരക്കും :
.
മോട്ടോര്‍ ബൈക്ക് -500 രൂപ (1000)
മുച്ചക്ര വാഹനങ്ങള്‍ -1000(3500)
ടാക്‌സി കാറുകള്‍ -1000(7000)
ഇടത്തരം ചരക്ക്, യാത്രാവാഹനങ്ങള്‍ -1300 (10,000)
വലിയ ചരക്ക്, യാത്രാ വാഹനങ്ങള്‍ -1500(12,500)