കോവിഡ്: രാജ്യാന്തര വിമാനസര്‍വീസുകള്‍ക്കുള്ള വിലക്ക് നവംബര്‍ 30 വരെ നീട്ടി
ന്യൂഡല്‍ഹി:
കോവിഡ് 19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യാന്തര വിമാനസര്‍വീസുകള്‍ക്കുള്ള വിലക്ക് നവംബര്‍ 30 വരെ നീട്ടി. ഡിജിസിഎയുടെ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ രാജ്യങ്ങളുമായുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ നടത്തുന്ന വിമാനസര്‍വീസുകള്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. ചരക്കുനീക്കത്തിന് തടസമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഒക്ടോബര്‍ മാസം അവസാനം വരെയായിരുന്നു മുൻപ് വിലക്ക് നിന്നിരുന്നത്. ഈ വിലക്കാണ് നവംബര്‍ 30 വരെ നീട്ടിയിരിക്കുന്നത്. കോവിഡ് വ്യാപനത്തിന്‍റെ ആരംഭഘട്ടത്തിൽ 2020 മാര്‍ച്ചിലാണ് ആദ്യമായി രാജ്യാന്തര വിമാനസര്‍വീസിന് വിലക്ക് ഏര്‍പ്പെടുത്തിയത്. രാജ്യാന്തര വിമാനസര്‍വീസിന് ചില ഇളവുകള്‍ അനുവദിച്ചിട്ടുണ്ടായിരുന്നെങ്കിലും ഏര്‍പ്പെടുത്തിയിട്ടുള്ള വിലക്ക് തുടർന്നുകൊണ്ടിരിക്കുകയാണ്.