About

News Now

കാരന്തൂര്‍ ബൈക്കപകടം;കൂമ്പാറ സ്വദേശിയായ യുവാവും മരിച്ചു

 

കാരന്തൂർ:

കാരന്തൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവും മരിച്ചു. ഇതോടെ മരണം രണ്ടായി.

കൂടരഞ്ഞി കൂമ്പാറ ബസാര്‍ എഴുത്താണികുന്ന് വിജയന്റെ മകന്‍ അര്‍ജുന്‍(21) ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് മരിച്ചത്.

ഇന്നലെ  രാത്രി പത്തരയോടെ കാരന്തൂര്‍ ടൗണ്‍ മസ്ജിദിന് സപീപമായിരുന്നു അപകടം.

കാരന്തൂർ കോണാട്ട് തേറമ്പത്ത്  അബ്ദുറഹിമാന്റെ മകന്‍ നിഹാല്‍ (26) സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു.