ഒന്നര വയസുകാരൻ തോട്ടിൽ വീണു മരിച്ചു
വടകര:
ഏറാമലയിൽ ഒന്നര വയസുകാരൻ തോട്ടിൽ വീണു മരിച്ചു. ഏറാമല പയ്യത്തൂരിൽ കണ്ടോത്ത് താഴക്കുനിയിൽ നൂർജഹാൻ - മുഹമ്മദ് ഷംജാസ് ദമ്പതികളുടെ മകൻ മുഹമ്മദ് റയ്ഹാൻ ( ഒന്നര) ആണ്
തോട്ടിൽ വീണു മരിച്ചത്. കുന്നുമ്മക്കരയിലെ ഉമ്മയുടെ വീട്ടിലായിരുന്നു താമസം. മൂത്ത സഹോദരൻ വീടിനടുത്തുള്ള കടയിൽ ബ്രഡ് വാങ്ങാൻപോയപ്പോൾ പിന്നാലെ സഹോദരനും വീട്ടുകാരും അറിയാതെ കുട്ടിയും പോയതായിരുന്നു .ഇന്നലെ പെയ്ത ശക്തമായ മഴയിൽ വീടിനടുത്തുള്ള ചെറിയ തോട് നിറഞ്ഞു കവിഞ്ഞിരുന്നു. ഈ തോട്ടിൽ കുട്ടി വീഴുകയായിരുന്നു. അടുത്തുള്ള കച്ചവടക്കാരനാണ് കുട്ടി വെള്ളത്തിൽ വീണത് കണ്ടത്.
രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു അപകടം.ഉടൻ വടകര ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഗവ. ആശുപത്രിയിലേക്കു മാറ്റി.
പരിസരവാസികളാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.