പ്ലസ് വൺ പരീക്ഷ മാറ്റി
തിരുവനന്തപുരം:
നാളെ (തിങ്കൾ) നടക്കാനിരുന്ന പ്ലസ് വൺ പരീക്ഷ മഴക്കെടുതി മൂലം മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഔദ്യോഗിക ഫെയ്സബുക്ക് അക്കൗണ്ടിലൂടെയാണ് വ്യക്തമാക്കിയത്.
സംസ്ഥാനത്തെ പോളിടെക്‌നിക്കുകൾ അടക്കമുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ വീണ്ടും തുറന്ന് പ്രവർത്തിക്കുന്നത് ഒക്ടോബർ 20ലേക്ക് മാറ്റിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.
https://m.facebook.com/story.php?story_fbid=410882773751362&id=100044889289138