പരമേശ്വരൻ നമ്പൂതിരി ശബരിമല മേൽശാന്തി, ശംഭു നമ്പൂതിരി മാളികപ്പുറം മേൽശാന്തി
ശബരിമല:
ശബരിമലയിൽ അടുത്ത ഉത്സവകാലത്തേക്ക് പുതിയ മേൽശാന്തിമാരെ നിശ്ചയിച്ചു. മാവേലിക്കര കണ്ടിയൂർ കളീയ്ക്കൽ മഠം എൻ.പരമേശ്വരൻ നമ്പൂതിരി ശബരിമല മേൽശാന്തിയായും കുറുവക്കാട് ഇല്ലത്ത് ശംഭു നമ്പൂതിരിയെ മാളികപ്പുറം മേൽശാന്തിയായും തിരഞ്ഞെടുത്തു.
പരേതനായ നാരായണൻ നമ്പൂതിരിയുടെയും സുഭദ്ര അന്തർജനത്തിന്റെയും മകനാണ് നിയുക്ത ശബരിമല മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി. ഹരിപ്പാട് ചെട്ടികുളങ്ങര, പമ്പ മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിൽ മേൽശാന്തിയായിരുന്നിട്ടുണ്ട്. ഇപ്പോൾ ഏവൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ മേൽശാന്തിയാണ്.
ശബരിമല മാളികപ്പുറം മേൽശാന്തിയായി തെരഞ്ഞെടുത്ത ശംഭു നമ്പൂതിരി , കോഴിക്കോട് കണ്ണഞ്ചേരി ഗണപതി ക്ഷേത്രം പൂജാരിയാണ്.
ഇന്ന് രാവിലെ ഉഷഃപൂജയ്ക്കുശേഷമാണ് പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പു നടന്നത്. അന്തിമപട്ടികയിലുൾപ്പെട്ട ഒമ്പത് ശാന്തിമാരുടെ പേരുകൾ വെള്ളിക്കുടത്തിലിട്ട് ശ്രീകോവിലിൽ പൂജിച്ച ശേഷം നറുക്കെടുപ്പിന് അവകാശികളായ പന്തളം കൊട്ടാരത്തിലെ കുട്ടികൾ സന്നിധാനത്തെത്തി നറുക്കെടുത്തത് .