About

News Now

കരിപ്പൂർസ്വർണ്ണക്കവർച്ചാകേസ്: മുഖ്യപ്രതിയായ ഗുണ്ടാനേതാവ് അറസ്റ്റിൽ

 

കോഴിക്കോട്

കരിപ്പൂർ സ്വർണ്ണക്കവർച്ചാകേസിൽ മുഖ്യപ്രതിയായ ഗുണ്ടാനേതാവ് അറസ്റ്റിലായി. 

നിരവധി ക്രിമിനൽകേസിലെ പ്രതിയും ,കൊടുവള്ളി കേന്ദ്രീകരിച്ച് നടക്കുന്ന കുഴൽപ്പണ- സ്വർണ്ണക്കടത്ത്- ലഹരി മാഫിയ തലവൻമാരിൽപെട്ട    സൗത്ത്കൊടുവള്ളി മദ്രസ്സാബസാർ പിലാത്തോട്ടത്തിൽ റഫീഖ് എന്ന ഈനാംപേച്ചി റഫീഖ്ആണ് പ്രത്യേകഅന്വേഷണസംഘത്തിന്റെ വലയിലായത്.

പോലീസിനെക്കണ്ട് ഭയന്നോടിയ ഇയാളെ ഓടിച്ചിട്ട് സാഹസികമായാണ് പിടികൂടിയത്. ജില്ലക്കകത്തും പുറത്തും നിരവധി 'ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധം പുലർത്തിയിരുന്ന ഇയാൾ ഒളിവിൽ കഴിയാൻ ഇത്തരംബന്ധങ്ങൾ ഉപയോഗിച്ചിരുന്നോ എന്നും പോലീസ് പരിശോധിച്ച് വരികയാണ്.

ഒളിവിൽ കഴിയുമ്പോഴും ഇയാൾ കുഴൽപണ ഇടപാടുകൾ നടത്തിയിരുന്നതായി ചോദ്യം ചെയ്യലിൽ പോലീസിന് മനസ്സിലായിട്ടുണ്ട്. അതുമായിബന്ധപ്പെട്ട് നിരവധി പേരെ വരും ദിവസങ്ങളിൽ പോലിസ്ചോദ്യം ചെയ്തേക്കും . ഒളിവിൽ കഴിയാൻ സഹായിച്ചവരെകുറിച്ചുഠ ,ഇയാൾക്ക്കഞ്ചാവും മറ്റു ലഹരി വസ്തുക്കളും എത്തിച്ചുനൽകിയവരെ കുറിച്ചും പോലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. കൂടാതെ ഇതരസംസ്ഥാനങ്ങളിൽ നിന്നും ചരക്കുവാഹനങ്ങളിൽ ലഹരിയെത്തിക്കുന്ന സംഘങ്ങളുമായി ഇയാൾക്കുള്ള ബന്ധവും,പോലീസ് അന്വേഷിക്കുന്നുണ്ട്. സംഭവദിവസം മുഖ്യപ്രതിയായ സൂഫിയാൻ്റെ സഹോദരൻ ജസീറിന്റെ വാഹനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തുന്നത്. ഇവരുടെ വാഹനമാണ് കരിപൂർറോഡിൽ വെച്ച് അർജുൻആയങ്കിയുടെ കാറിന് ബ്ലോക്ക് ഇട്ട് സോഡാകുപ്പിയെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചത്.



 പോലീസ് അറസ്റ്റ് ചെയ്തത് അൻപത് പേരെ

കരിപ്പൂർസ്വർണ്ണക്കവർച്ചാകേസുമായിബന്ധപ്പെട്ട് കരിപ്പൂർസ്റ്റേഷനിൽ ക്രൈംനമ്പർ175/21 ആയിരജിസ്റ്റർചെയ്ത കേസിൽ അൻപത്പേരെ അറസ്റ്റ്ചെയ്ത് പ്രത്യേകഅന്വേഷണസംഘം.വളരെഅപൂർവ്വമായിട്ടാണ് ഇത്രയുംപേരെ ഒരുകേസിലേക്ക് അറസ്റ്റ്ചെയ്യുന്നത്. മൂന്ന്ജില്ലകളിൽ നിന്നായി മികവ്പുലർത്തിയ അന്വേഷണ സംഘത്തെയാണ് മലപ്പുറം എ സ്.പി. സുജിത്ത്ദാസിന്റെ മേൽനോട്ടത്തിൽ കൊണ്ടോട്ടി ഡി.വൈ.എസ്.പി. കെ. അഷ്റഫിന്റെ നേതൃത്വത്തിൽ നിയോഗിച്ചത്. തമിഴ്നാട്, കർണ്ണാടക, ഗോവ, മഹാരാഷ്ട്ര, തുടങ്ങിയ സംസ്ഥാനങ്ങളിലും, കേരളത്തിന്റെ വിവിധ ജില്ലകളിലും ഒളിവിൽ കഴിഞ്ഞ പ്രതികളെയും മറ്റും, സാഹസികമായി പിടികൂടി നിയമത്തിൻ്റെ  മുന്നിൽ കൊണ്ടുവരാൻ പോലീസിന് സാധിച്ചു

അന്വേഷണസംഘത്തിനെതിരെ പോലീസിന്റെ കർശനനടപടികളാണ് അന്വേഷണസംഘാംഗത്തെ വകവരുത്താനുള്ള പദ്ധതിക്കു പോലും പ്രതികളിൽ ചിലരെ പ്രേരിപ്പിച്ചത്. മുമ്പ് അറസ്റ്റ് ചെയ്ത ഒരു പ്രതിയിൽ നിന്നും പിടിച്ചെടുത്ത മൊബൈൽ ഫോണിലെ വാട്സാപ്പ്  ചാറ്റിൽ നിന്നാണ് തൃശൂരിൽനിന്നും വ്യാജരേഖകളുള്ളകാർ സംഘടിപ്പിക്കാനും, അന്വേഷണസംഘാംഗത്തെ വകവരുത്താനുള്ള പദ്ധതി പോലീസ്‌ അറിയുന്നത്. പോലീസിന്റെ മനോവീര്യം തകർക്കലായിരുന്നു അവരുടെ ലക്ഷ്യം.  എന്നാൽ ഈ കാര്യത്തിന് പ്രത്യേകം കേസെടുത്ത് അന്വേഷണസംഘം കൂടുതൽ ഉണർന്ന് പ്രവർത്തിക്കുകയും അൻപതിലധികം പേരെ അറസ്റ്റ്ചെയ്യുന്നതിലെത്തുകയും ചെയ്തത്. റഫീഖിന്റെഅറസ്റ്റോടെ ഈ കേസിലെ  മുഴുവൻപ്രതികളെയും അറസ്റ്റ് ചെയ്യാൻ അന്വേഷണസംഘത്തിന് സാധിച്ചു. ഇയാളുടെ'ബിസിനസ് പാർട്ട്ണാറായ പെരുച്ചാഴിആപ്പുവാണ് ആ കേസിലെ മറ്റൊരു പ്രതി .അടിവാരംസ്വദേശിയെ തട്ടിക്കൊണ്ടു പോയി വധിക്കാൻ ശ്രമിച്ചതിന് താമരശ്ശേരിസ്റ്റേഷനിലും ,മൂന്നരക്കോടിയുടെ കുഴൽപ്പണക്കേസ് ബത്തേരിസ്റ്റേഷനിലും,ഇയാൾക്കെതിരെയുണ്ട്.അടിവാരംസ്വദേശിയെ തട്ടിക്കൊണ്ടു പോയി വധിക്കാൻ ശ്രമിച്ചതിന് താമരശ്ശേരിസ്റ്റേഷനിലും ,മൂന്നരക്കോടിയുടെ കുഴൽപ്പണക്കേസ് ബത്തേരിസ്റ്റേഷനിലും,ഇയാൾക്കെതിരെയുണ്ട്. മൂന്നര കോടി കടത്തികൊണ്ടു പോകുന്നതിനിടെ തോക്കുമായാണ് ഇയാളെ 'മുത്തങ്ങയിൽ നിന്നും പിടികൂടിയത്. അന്ന്  പിടികൂടിയ റഫീഖിന്റെ അളിയന്റെപേരിലുള്ള രഹസ്യ അറകളോടു കൂടിയ വാഹനം ജാമ്യ വ്യവസ്ഥകൾ ലംഘിച്ച്  ഈ കേസിലെ മറ്റൊരു പ്രതിയായ ചിന്നൻ ബഷീറിന് വില്പന നടത്തിയതായും കേസിൽ ഉൾപ്പെട്ട പ്രതികളെ രക്ഷപ്പെടുത്തി കൊണ്ടു പോകുന്നതിന് ഉപയോഗിച്ചതായും കണ്ടതിനെ തുടർന്ന് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൂടാതെ കൊടുവള്ളിസ്റ്റേഷനിൽ കേസുകളും,നിരവധിപരാതികളും ഇയാൾക്കെതിരെ ഉണ്ട്. പ്രത്യേക അന്വേഷണ സംഘത്തിൽ' കരിപ്പൂർ ഇൻസ്പക്ടർ ഷിബു  ,ശശി കുണ്ടറക്കാട്, സത്യനാഥൻ മണാട്ട്, അസീസ്, ഉണ്ണികൃഷ്ണൻ ,പി. സഞ്ജീവ് ,കോഴിക്കോട് റൂറൽ പോലീസിലെ സുരേഷ്.വി.കെ ,രാജീവ് ബാബു കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡിലെ ഒ. മോഹൻ ദാസ് , ഹാദിൽ കുന്നുമ്മൽ ഷഹീർ പെരുമണ്ണ ,ദിനേശ് കുമാർ  എന്നിവരാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.