ഇന്നു മുതൽ തുലാവർഷം :12 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം
ഇന്നോടെ തെക്കുപടിഞ്ഞാറൻ കാലവർഷം പിൻവാങ്ങി തുലാവർഷം ആരംഭിക്കുമെന്ന് കാലാവസ്ഥാവകുപ്പ്. ആദ്യ രണ്ട് ആഴ്‌ച സാധാരണയിൽ കവിഞ്ഞ മഴ ലഭിച്ചേക്കും. സെപ്‌തംബറിൽ അവസാനിക്കുന്ന കാലവർഷം ഇക്കുറി ഒക്ടോബറിലും തുടർന്നു. ഈ മാസം 25 വരെ 250.2 മില്ലീ മീറ്റർ മഴ ലഭിക്കേണ്ടിടത്ത് 528.9 മില്ലീ മീറ്റർ ലഭിച്ചു. 111 ശതമാനം അധിക മഴ.
വ്യാഴാഴ്‌ചവരെ മിന്നലോടെ ശക്തമായ മഴ തുടരും. ചൊവ്വാഴ്‌ച കണ്ണൂർ, കാസർകോട് ഒഴിച്ചുള്ള ജില്ലകളിലും ബുധനാഴ്‌ച തിരുവനന്തപുരം, കൊല്ലം, ആ ലപ്പുഴ ഒഴിച്ചുള്ള ജില്ലകളിലും മഞ്ഞ അലർട്ടാണ്. ബുധനും വ്യാഴവും മീൻപിടിക്കാൻ പോകരുത്.