കടലിൽവച്ച് മിന്നലേറ്റ മത്സ്യത്തൊഴിലാളി മരിച്ചു
തിരുവനന്തപുരം:
മത്സ്യത്തൊഴിലാളി മിന്നലേറ്റ് മരിച്ചു. തുമ്പ ആറാട്ടുവഴി സ്വദേശി അലക്സാണ്ടർ (32) ആണ് മത്സ്യബന്ധനത്തിനിടെ കടലിൽ വച്ച് മിന്നലേറ്റ് മരിച്ചത്. രാത്രിയായിരുന്നു സംഭവം.
കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കൽകോളേജ് മോർച്ചറിയിലാണ്.