About

News Now

പ്രധാനമന്ത്രി മോദി മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി.

 

വത്തിക്കാൻ സിറ്റി:

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വത്തിക്കാനിൽ  ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. കൊവിഡ് 19 മഹാമാരി, ആഗോള സമാധാനം തുടങ്ങി നിരവധി വിഷയങ്ങൾ ചർച്ചയായെന് ഉന്നത വൃത്തങ്ങൾ. ചർച്ചയ്ക്ക് പ്രത്യേക അജൻഡ ഉണ്ടായിരുന്നില്ല. മാർപാപ്പയുമായി ലോക നേതാക്കൾ കൂടിക്കാഴ്ച നടത്തുമ്പോൾ വത്തിക്കാൻ അജൻഡ നിശ്ചയിക്കാറില്ലെന്നും അവർ. 2014ൽ പ്രധാനമന്ത്രിയായ ശേഷം ഇതാദ്യമായാണ് മോദി മാർപാപ്പയെ കാണുന്നത്. 2013ൽ മാർപാപ്പയായി സ്ഥാനമേറ്റ ഫ്രാൻസിസ് കൂടിക്കാഴ്ച നടത്തുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയും മോദിയാണ്.‌

 ഇന്നു രാവിലെ മാർപാപ്പയുമായി ചർച്ചക്കെത്തിയ മോദിക്ക് ഊഷ്മളമായ സ്വീകരണമാണ് വത്തിക്കാൻ ഒരുക്കിയത്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരും മോദിക്കൊപ്പം ഉണ്ടായിരുന്നു. വത്തിക്കാൻ സിറ്റി സ്റ്റേറ്റ് സെക്രട്ടറി ഒഫ് സ്റ്റേറ്റ് കർദിനാൾ പിയെട്രോ പരോളിനുമായും മോദി കൂടിക്കാഴ്ച നടത്തി. 

ജി 20 ഉ​​ച്ച​​കോ​​ടി​​യി​​ൽ പ​​ങ്കെ​​ടു​​ക്കാ​​നായി ഇന്നലെയാണ് മോദി ഇ​​റ്റ​​ലി​​യി​​ലെ​​ത്തി​​യത്. അവിടെ നിന്നാണ് വത്തിക്കാനിലേക്ക് പോയത്.