വൈക്കോൽ കയറ്റിവന്ന മിനിലോറി താമരശ്ശേരി ചുരത്തിൽ മറിഞ്ഞു
താമരശ്ശേരി:
അമിതമായ ഭാരം കയറ്റിവന്ന മിനിലോറി താമരശ്ശേരി ചുരം ആറാം വളവിൽ മറിഞ്ഞു. കർണാടകയിൽ നിന്നും വൈക്കോൽ കയറ്റിവന്ന ലോറിയാണ് മറിഞ്ഞത്. അധികൃതരുടെ നിരന്തരമുള്ള മുന്നറിയിപ്പ് മറികടന്ന് അമിത ഉയരത്തിലും, നീളത്തിലും ലോഡ് കയറ്റി വന്ന വാഹനമാണ് മറിഞ്ഞത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ചുരം റോഡിലെ പൂർണമായും ഗതാഗത തടസ്സമാകാതിരുന്നത് വൻ ഗതാഗത സ്തംഭനം ഇല്ലാതാക്കി. ലോറി മാറ്റുന്നത് വരെ വൺവേയായാണ് വാഹനങ്ങൾ കടന്ന് പോയത്.