സ്കൂട്ടറിൽ തനിച്ച് യാത്ര ചെയ്യുന്ന യുവതികളെ പിന്തുടർന്ന് ആക്രമിക്കുന്ന യുവാവ് അറസ്റ്റിൽ
വഴിക്കടവ്:
സ്കൂട്ടറിൽ തനിച്ച് യാത്ര ചെയ്യുന്ന യുവതികളെ പിന്തുടരുകയും ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ലൈംഗിക ഉദ്ദേശത്തോടെ ആക്രമിക്കുന്നത് പതിവാക്കുകയും ചെയ്ത യുവാവ് അറസ്റ്റിലായി. എടക്കര കൗക്കാട് സ്വദേശി ആലങ്ങാടൻ ശ്രീജിത്തി(31)നെയാണ് വഴിക്കടവ് പൊലീസ് ഇൻസ്പെക്ടർ പി. അബ്ദുൽ ബഷീറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം 13-ന് വൈകുന്നേരം 7.30ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ജോലി കഴിഞ്ഞ് എടക്കരയിൽ നിന്ന് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആരോഗ്യ പ്രവർത്തകയായ യുവതിയെ ബൈക്കിൽ പിന്തുടർന്ന ഇയാൾ മുരിങ്ങമുണ്ടയിലെത്തിയപ്പോൾ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് ലൈംഗിക ഉദ്ദേശത്തോടെ കയറി പിടിക്കുകയായിരുന്നു. പെട്ടെന്നുണ്ടായ ആക്രമണത്തിൽ യുവതി വണ്ടിയ്ക്കൊപ്പം മറിഞ്ഞുവീണു. ബഹളം വെച്ചതിനെ തുടർന്ന് പ്രതി ബൈക്കോടിച്ച് രക്ഷപ്പെടുകയായിരുന്നു.