About

News Now

മുല്ലപെരിയാർ: മലയാള താരങ്ങൾക്ക്, തമിഴിൽ വിലക്ക് ഏർപ്പെടുത്തണമെന്ന് തമിഴക വാഴ് വുരുമൈ സംഘം

 

മുല്ലപ്പെരിയാർ വിഷയത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന മലയാള സിനിമാതാരങ്ങൾ, തമിഴ് സിനിമയിൽ അഭിനയ്ക്കുന്നതിന് വിലക്ക് ഏർപ്പെടുത്തണമെന്ന് തമിഴക വാഴ് വുരുമൈ സംഘം അധ്യക്ഷൻ വേൽമുരുകൻ. ജലനിരപ്പ് ഉയർന്നാൽ ഡാം തകരുമെന്നും അഞ്ച് ജില്ലകളിലെ ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാകുമെന്നുമൊക്കെയുള്ള പ്രചാരണങ്ങൾ തെറ്റാണ്. അണക്കെട്ടിന് ബലക്ഷയം ഇല്ലെന്ന് വിവിധ സമിതികളുടെ റിപ്പോർട്ടുമുണ്ട്. ഈ സാഹചര്യത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെുക്കണമെന്നും വേൽമുരുകൻ ഇരുസംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം മലയാള സിനിമനടന്മാരായ പൃഥ്വിരാജ്,  ഉണ്ണി മുകുന്ദൻ, മുരളി ഗോപി തുടങ്ങിയവർ മുല്ലപെരിയാർ ഡി കമ്മീഷൻ ചെയ്യണമെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരണം നടത്തിയിരുന്നു.