കേരളത്തിൽ പുതിയ കൊവിഡ് വകഭേദങ്ങളില്ല
ന്യുഡൽഹി:
കേരളത്തിൽ പുതിയ കൊവിഡ് വകഭേദങ്ങളില്ലന്ന് കേന്ദ്ര ആരേഗൃമന്ത്രി മന്‍സുഖ മാണ്ഡവൃ പറഞ്ഞു. സംസ്ഥാനത്തെ കൊവിഡ് പ്രതിരോധം മികച്ച നിലയിലാണ്. കുത്തിവയ്പ് വർധിപ്പിച്ചതിന്‍റെ നേട്ടം കേരളത്തിലുണ്ട്. ഇംഗ്ലണ്ടിൽ കൊറോണ വൈറസിന്‍റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചരൃം പരിശോധിച്ചു വരികയാണ്. അത് എത്രമാത്രം വ്യാപനശേഷിയുള്ളതാണ് എന്നു പറയാനാവില്ലെന്ന് കേന്ദ്ര ആരേഗൃമന്ത്രി പറഞ്ഞു.
സംസ്ഥാന ആരോഗ്യമന്ത്രിമാരുമായി കേന്ദ്ര ആരേഗൃമന്ത്രി മന്‍സുഖ മാണ്ഡവൃ ഇന്ന് നേരിട്ട് കൂടിക്കാഴ്ച നടത്തും. വൈകീട്ട് 3-ന് വിജ്ഞാന്‍ ഭവനിലാണ് സമ്മേളനം,കൊവിഡ് പ്രതിരേധകുത്തിവയ്പ്പിന് കൂടുതൽ വേഗം നൽകാന്‍ സംസ്ഥാനങ്ങനളുടെ പിന്തുണ ഉറപ്പാക്കുകയാണ് ലക്ഷൃം.
ചികിൽസാ സൗകരൃങ്ങൾ വർധിപ്പിക്കുന്നതിനുള്ള പ്രധാനമന്ത്രി ആയുഷ്മാന്‍ ഭാരത് ആരോഗൃസൗകരൃദൗതൃം ലക്ഷൃത്തിലെത്തിക്കാനുള്ള ശ്രമങ്ങളും ചർച്ചയാകും.