അധ്യാപകർ നിർബന്ധമായും വാക്‌സിൻ എടുക്കണം; പ്രാധാന്യം കുട്ടികളുടെ ആരോഗ്യത്തിന്: വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം:
സ്‌കൂൾ തുറക്കലിന്റെ ഭാഗമായി എല്ലാ അധ്യാപകരും നിർബന്ധമായും കോവിഡ് വാക്‌സിൻ എടുക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. സ്‌കൂൾ തുറക്കലിനുള്ള എല്ലാ സജീകരണങ്ങളും പൂർത്തിയായിയെന്നും മന്ത്രി അറിയിച്ചു. 2282 അധ്യാപകർ ഇനിയും വാക്‌സിൻ എടുത്തിട്ടില്ല. അവരും ഉടൻ വാക്‌സിൻ സ്വീകരിക്കണം. പലരും ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടികാട്ടി. വാക്‌സിൻ എടുക്കാത്ത അധ്യാപകർ തൽക്കാലം സ്‌കൂളിൽ എത്തരുതെന്ന് മന്ത്രി.
സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച് ആർക്കും ആശങ്ക വേണ്ട. ആദ്യ രണ്ടാഴ്ച ഹാജർ ഉണ്ടാകില്ല. ആദ്യ ആഴ്‌ചകളിൽ കുട്ടികളുടെ ആത്മ വിശ്വാസം കൂട്ടുന്ന പഠനം മാത്രമായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. 24000 തെർമൽ സ്‌കാനറുകൾ സ്‌കൂളുകൾക്ക് നൽകിയെന്നും സോപ്പ്, ബക്കറ്റ് വാങ്ങാൻ 2.85 കോടി രൂപ സ്‌കൂളുകൾക്ക് അനുവദിച്ചുവെന്നും മന്ത്രി പറഞ്ഞു. സ്‌കൂൾ അറ്റകുറ്റപണിക്കായി 10 ലക്ഷം വീതം നൽകും.