About

News Now

കൂത്താളിയിൽ വാഹനാപകടത്തിൽ വിദ്യാര്‍ത്ഥിനി മരിച്ചു

 


പേരാമ്പ്ര: 

കൂത്താളിയിൽ സ്‌കൂട്ടിയും ലോറിയും കൂട്ടിയിടിച്ച് പരിക്കേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു. കെ.പി.സി.സി സെക്രട്ടറി സത്യൻ കടിയങ്ങാടിൻ്റെ മകളും പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് ഹൈ സ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ എസ്.ജെ. അഹല്യ കൃഷ്ണ (14) ആണ് മരിച്ചത്. കൂത്താളി രണ്ടേ ആറിൽ കള്ള് ഷാപ്പിന് സമീപം ഇന്ന് രാവിലെ 11.30 ഓടെയാണ് അപകടം. കൂത്താളി ഭാഗത്ത് നിന്ന് വീട്ടിലേക്ക് പോകുയായിരുന്ന അഹല്യ സഞ്ചരിച്ചവാഹനത്തെ പിന്നില്‍ നിന്ന് വന്ന ലോറി മറികടക്കുന്നതിനിടെ തട്ടി വീഴുത്തുകയായിരുന്നു. പിന്നീട് റോഡില്‍ വീണ് ലോറിയുടെ ടയര്‍ ദേഹത്ത് കൂടെ കയറിയാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം.ഉടന്‍ പേരാമ്പ്ര താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മാതാവ് ജയ ലക്ഷ്മി. സഹോദരൻ: ആദിത്യൻ (കോഴിക്കോട ഗുരുവായൂരപ്പൻ കോളെജ് വിദ്യാർത്ഥി).

അപകടം നടന്ന സ്ഥലം സ്ഥിരം  അപകടമേഖലാണ്. നിരവധി വാഹനങ്ങള്‍ ഇതിന് മുന്‍പും ഇവിടെ അപകടത്തില്‍പെട്ടിട്ടുണ്ട്.