താമരശ്ശേരി പഞ്ചായത്ത് സംയുക്ത കർഷക സമിതി പ്രതിഷേധ പ്രകടനം നടത്തി
താമരശ്ശേരി:
കർഷക വിരുദ്ധ കാർഷിക നിയമങ്ങൾ പിൻവലിക്കുക, കർഷക സമരം ഒത്തുതീർപ്പാക്കുക, പെട്രോൾ, ഡീസൽ പാചകവാതക വില വർദ്ധനവ് പിൻപ്പിക്കുക, കോർപറേറ്റ് വൽക്കരണം അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചു താമരശ്ശേരി പഞ്ചായത്ത് സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപിച്ചു.
താമരശ്ശേരി പഴയ ബസ് സ്റ്റാൻ്റ് പരിസരത്ത് വെച്ച് നടന്ന പരിപാടി താമരശ്ശേരി സഹകരണ ബാങ്ക് പ്രസിഡൻ്റ് പി.സി.അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. പി സി എ റഹീം അധ്യക്ഷത വഹിച്ചു. കെ.പി.രാധാകൃഷ്ണൻ, കെ.സദാനന്ദൻ, കണ്ടിയിൽ മുഹമ്മത്, കെ.കെ.കുര്യൻ, കെ.വി.സെബാസ്റ്റ്യൻ, ഇ.ശിവരാമൻ, കെ.രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.