ക്വാറിയിലെ വെള്ളക്കെട്ടില്‍ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു
മലപ്പുറം:
ക്വാറിയിലെ വെള്ളക്കെട്ടില്‍ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. പൂക്കോട്ടൂര്‍ മണിപറമ്പിലാണ് സഹോദരങ്ങളുടെ കുട്ടികള്‍ മരിച്ചത്. ചെമ്പേക്കാട് വീട്ടില്‍ രാജന്റെ മകള്‍ അര്‍ച്ചന (15), അനുജന്‍ വിനോദിന്റെ മകന്‍ ആദിദേവ് (4)എന്നിവരാണ് മരിച്ചത്.
മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.