പെരുവയലിൽ നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നുവീണു, തൊഴിലാളികളെ രക്ഷപ്പെടുത്തി
കോഴിക്കോട്:
പെരുവയൽ പരിയങ്ങാടിൽ നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നുവീണു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ഒൻപത് തൊഴിലാളികളെ രക്ഷപെടുത്തി. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ പരുക്ക് ഗുരുതരമല്ല എന്നാണ് പ്രാഥമിക വിവരം.
ഇതര സംസ്ഥാന തൊഴിലാളികളായ അക്തർ ഹുസൈൻ (24), നസീം ഖാൻ (23), അസ്തുൽ (25), ഫിറോസ് ഖാൻ (30), റജ്ബ് (33), ജാമിൽ (28), മുബാറക് (19) , റന (22), നഫീസുൽ (25) എന്നിവരെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിയങ്ങാട് എസ് വളവിൽ
വെണ്‍മറയില്‍ നിർമാണത്തിലുരുന്ന അരുണിന്റെ വീടാണ് തകര്‍ന്നുവീണത്. നാട്ടുകാരും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.