About

News Now

കുറ്റിക്കാട്ടൂരിൽ നിന്നും 300 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു.

 

കുന്ദമംഗലം:

കുറ്റിക്കാട്ടൂർ പൈങ്ങോട്ടുപുറം ഭാഗങ്ങളിൽ കുന്ദമംഗലം എക്സൈസ്  നടത്തിയ  പരിശോധനയിൽ  വാഷും  വാറ്റുപകരണങ്ങളും കണ്ടെടുത്തു.

വൻ തോതിൽ  ചാരായം  നിർമിക്കാൻ പകപ്പെടുത്തിയ 300 ലിറ്റർ വാഷും  വാറ്റുപകരണങ്ങളുമാണ് കണ്ടെടുത്തത്. എക്സൈസ് പ്രിവന്റീവ് ഓഫീസർ പ്രേവേശി ന്റെ  നേതൃത്വത്തിൽ  നടത്തിയ  പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ  അർജുൻ, മനോജ്‌ കുമാർ, സുജീഷ്, അജിത്, ജിനീഷ് എ എം , ധനേഷ് കുമാർ എന്നിവർ പങ്കെടുത്തു.