About

News Now

നടി കോഴിക്കോട് ശാരദ അന്തരിച്ചു

 


കോഴിക്കോട്:

നടി കോഴിക്കോട് ശാരദ അന്തരിച്ചു. 75 വയസ്സായിരുന്നു. ശ്വാസതടസ്സത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയായിരുന്നു. സല്ലാപത്തിലെ മനോജ് കെ. ജയൻ്റെ അമ്മ വേഷത്തിലൂടെയാണ് കോഴിക്കോട് ശാരദ ശ്രദ്ധേയയാകുന്നത്. രാപ്പകൽ , കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങിയ സിനിമയിലെ വേഷങ്ങളും ശ്രദ്ധേയമാണ്

എൺപതിൽ പരം സിനിമയിൽ  അഭിനയിച്ചിട്ടുണ്ട്.
നാടകത്തിലൂടെയാണ് അഭിനയ രംഗത്തെത്തുന്നത്. ടിവി സീരിയലും സജീവമായിരുന്നു.

നാടകങ്ങളിൽ വേഷമിട്ടു കൊണ്ടായിരുന്നു ശാരദയുടെ അഭിനയ രംഗത്തെ  തുടക്കം. 1979-ൽ പുറത്തിറങ്ങിയ ‘അങ്കക്കുറി’യാണ്‌ ആദ്യ ചിത്രം. അനുബന്ധം, നാൽക്കവല, അന്യരുടെ ഭൂമി, ഉത്സവപ്പിറ്റേന്ന്, സദയം, കിളിച്ചുണ്ടൻ മാമ്പഴം, നന്ദനം, അമ്മക്കിളിക്കൂട്,താപ്പാന യുഗപുരുഷൻ, കുട്ടിസ്രാങ്ക് തുടങ്ങി  ചിത്രങ്ങളിലും നിരവധി ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്‌.