About

News Now

ബസ്സിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

 

  • കോഴിക്കോട്: 

  • തിരുവങ്ങൂർ ദേശിയപാതയിൽ  ബസ് ബൈക്കിൽ തട്ടി ബൈക്ക് യാത്രികൻ മരിച്ചു. കോഴിക്കോട് കുണ്ടുപറമ്പ് കക്കാട്ട് വയൽ അരവിന്ദാക്ഷന്റെ മകൻ അജീഷാണ് (36)മരിച്ചത്. ഇന്ന് രാവിലെ 8.30 ഓടെയാണ് സംഭവം. കണ്ണൂരിൽ  നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന  കെ.എൽ 58 ആർ 3424 ബാലമുരുക എന്ന സ്വകാര്യ ബസ്സും
  •  കെ.എൽ 85 2765 ബൈക്കും തിരുവങ്ങൂർ അണ്ടിക്കമ്പിനിക്ക് സമീപം വെച്ച് കൂട്ടിയിടിക്കുകയായിരുന്നു. 
  • ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ബൈക്ക് യാത്രികൻ്റെ ദേഹത്ത് കൂടി ബസ് കയറുകയായിരുന്നെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
  • യുവാവ് തൽക്ഷണം മരിച്ചു. കൊയിലാണ്ടി പോലീസ് നടപടികൾ സ്വീകരിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് പരിശോധനയ്ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടം നടത്തും. ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.