About

News Now

കോഴിക്കോട് നഗരത്തിൻ സ്വർണകട്ടി കവർന്ന കേസിൽ ഒരാൾ പിടിയിൽ

 

കോഴിക്കോട് നഗരത്തിൽ നിന്നും സ്വർണകട്ടി കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ. ക​ക്കോടി മൂ​ട്ടോളി സ്വദേശി​ കെ.കെ. ലതീഷിനെയാണ്​ (37) കസബ പൊലീസ്​ അറസ്​റ്റ് ചെയ്​തത്​.  സെപ്​തംബർ 20ന്​ രാത്രി കണ്ടംകുളം ജൂബിലി ഹാളിന്​ സമീപം രാത്രി പത്തരയോടെയാണ്​​ കേസിനാസ്​പദമായ സംഭവം​ നട

ന്നത്. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ലിങ്ക്​ റോഡിലെ സ്വർണ ഉരുക്കുശാലയിൽ നിന്നും മാങ്കാവിലെ താമസ സ്​ഥല​ത്തേക്ക്​ കൊണ്ടുപോവുകയായിരുന്ന 1.2 കിലോഗ്രാം സ്വർണം ബംഗാൾ വർധമാൻ സ്വദേശി റംസാൻ അലിയിൽ നിന്നാണ്​ അന്ന് കവർന്നത്​.


റംസാൻ സഞ്ചരിച്ച ബൈക്കിനെ പിന്തുടർന്നെത്തിയ സംഘം ​പാളയം തളി ജൂബിലിഹാളിനു മുന്നിൽ വെച്ച്​​ തടഞ്ഞുനിർത്തുകയും കഴുത്തിന്​ പിടിച്ച്​ തള്ളി ചവിട്ടി വീഴ്​ത്തിയശേഷം പാൻറ്​സി​ന്റെ കീശയിലുണ്ടായിരുന്ന സ്വർണം തട്ടിപ്പറിച്ചെടുത്ത്​ കടന്നുകളയുകയായിരുന്നു.

റംസാൻ ബഹളംവെച്ചതോടെ സമീപ വാസികൾ വിവരമറിയിച്ച്​ സ്​ഥലത്തെത്തിയ പൊലീസ്​ സംഘം എല്ലാ റോഡിലും പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. അന്വേഷണത്തിൽ നാലു ബൈക്കുകളിലായി എത്തിയ എട്ടംഗ സംഘമാണ്​ സ്വർണം കവർന്നതെന്ന്​  വ്യക്തമായിരുന്നു. പ്രദേശത്തെ വിവിധ വ്യാപാര സ്​ഥാപനങ്ങളിലെയടക്കം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ലഭിച്ച ചില സൂചനകളിൽ നിന്നാണ്​ പ്രതികളിലൊരാളെ  തിരിച്ചറിയാൻ കഴിഞ്ഞത്.