കരിപ്പൂർ സ്വർണ്ണക്കടത്ത് കവർച്ചാകേസ്: അടിവാരം സംഘത്തിലെ മൂന്നു പേർ അറസ്റ്റിൽ
കോഴിക്കോട് :
കരിപ്പൂർ സ്വർണ്ണക്കടത്ത് കവർച്ചാകേസിൽ അടിവാരം സംഘത്തിൽപ്പെട്ട മൂന്നു പേർ അറസ്റ്റിലായി.
അടിവാരം എലിക്കാട് പൂവില്ലേരിവീട്ടിൽ അബ്ദുൽഫാരിസ്, ചുങ്കത്ത് വീട്ടിൽ അബ്ദുൽഹക്കിം, മണ്ണിൽവീട്ടിൽ മുഹിനുദ്ദീൻഷിബിലി എന്നിവരെയാണ് മലപ്പുറം എസ്.പി. സുജിത്ത്ദാസിന്റെനിർദ്ദേശപ്രകാരംകൊണ്ടോട്ടി ഡി.വൈ.എസ്.പി. കെ. അഷ്റഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ്ചെയ്തത്. സംഭവദിവസം ഇവർ സഞ്ചരിച്ച മാരുതിസ്വിഫ്റ്റ്, മഹീന്ദ്രഥാർ എന്നീ വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. കേസിലെ മുഖ്യസൂത്രധാരൻമാരിൽപെട്ട ജയ്സലിന്റെ ഗൾഫിൽ നിന്നുള്ള നിർദ്ദേശപ്രകാരമാണ് ഇവർ കരിപ്പൂരിലെത്തുന്നത്. സംഭവത്തിന്ശേഷം ഇവർ ബാംഗ്ലൂരുവിലും, വയനാട്ടിലും, ഒളിവിൽ കഴിയുകയായിരുന്നു. അബ്ദുൽഫാരിസും, താമരശേരികുടുക്കിൽമാരത്തെ മറ്റൊരു പ്രതിയുമാണ് മറ്റുള്ളവരെ സംഘടിപ്പിച്ച് കൊണ്ടുപോയത്. ഫാരിസിനെതിരെ
അടിവാരം എയ്ഡ് പോസ്റ്റിൽ ഡൂട്ടിയിലുണ്ടായിരുന്ന പോലീസുദ്യോഗസ്ഥനെ കയ്യേറ്റം ചെയ്ത് ഡ്യൂട്ടി തടസ്സപ്പെടുത്തിയതിന് താമരശ്ശേരിസ്റ്റേഷനിൽ കേസുണ്ട് .ഇതോടെ ഈ കേസിൽ അറസ്റ്റ് ചെയ്ത പ്രതികളുടെ എണ്ണം 57ആയി..
പ്രത്യേക അന്വേഷണ സംഘങ്ങളായ കരിപ്പൂർ ഇൻസ്പക്ടർ ഷിബു ,ശശി കുണ്ടറക്കാട്, സത്യനാഥൻ മണാട്ട്, അസീസ്, ഉണ്ണികൃഷ്ണൻ ,പി. സഞ്ജീവ് ,കോഴിക്കോട് റൂറൽ പോലീസിലെ സുരേഷ്. വി.കെ. ,രാജീവ് ബാബു കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡിലെ ഒ. മോഹൻ ദാസ് , ഹാദിൽ കുന്നുമ്മൽ ഷഹീർ പെരുമണ്ണ ,ദിനേശ് കുമാർ എന്നിവരാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.