About

News Now

ക്വട്ടേഷൻ തലവനും പിടികിട്ടാപുള്ളിയും കഞ്ചാവ് കേസുകളിലെ പ്രതിയുമായ ഗുണ്ട നേതാവ് അറസ്റ്റിൽ

 

കോഴിക്കോട്: 

കഞ്ചാവു കേസുകൾ ഉൾപ്പെടെ നിരവധി കേസിലെ പ്രതിയും പിടികിട്ടാപുള്ളിയുമായി ഗുണ്ടാ നേതാവ് പിടിയിൽ. കുന്ദമംഗലം പെരിങ്ങളം സ്വദേശി ടിങ്കു എന്ന ഷിജു (33) ആണ് പിടിയിലായത്.

കോഴിക്കോട് മെഡിക്കൽ കോളേജ് അസിസ്റ്റന്റെ  കമ്മീഷണർ കെ. സുദർശൻ്റെ നേതൃത്വത്തിൽ കോഴിക്കോട് സിറ്റി ഡൻസാഫും സ്ക്വാഡും ചേർന്നാണ് ഇയാളെ അതിസാഹസികമായി പിടികൂടിയത്.

01.06.2021 തിയ്യതി ഉച്ചയ്ക്ക്  ചേവായൂരിലെ പ്രസന്റേഷൻ സ്കൂളിന് സമീപത്തുള്ള വീട്ടിൽ വെച്ച്  ദേഹോപദ്രവം ഏല്പ്പിച്ച ശേഷം യുവതിയുടെ ദേഹത്തുണ്ടായിരുന്ന ഒൻപതര പവൻ സ്വർണ്ണാഭരണം കവർച്ച നടത്തിയ  കേസിലും 10-02-2021 തിയ്യതി മെഡിക്കൽ കോളേജിനടുത്തുള്ള വീട്ടിൽ അതിക്രമിച്ചു കയറി രണ്ട് യുവതികളുടെതടക്കം ഏകദേശം 13 പവൻ സ്വർണ്ണാഭരണങ്ങൾ ഭീഷണിപ്പെടുത്തിയും, മർദ്ദിച്ചും ഊരി വാങ്ങുകയും , പിടിച്ചു പറിച്ചെടുക്കുകയും , അലമാരയിൽ സൂക്ഷിച്ച  3 മൊബൈൽ ഫോണുകളും, ഒരുലക്ഷം രൂപയും ,സ്ഥലത്തിന്റെ ആധാരവും എ.ടി.എം കാർഡും, പാൻകാർഡും ,ആധാർ കാർഡും , പാസ്പോർട്ടും മറ്റും എടുത്ത് പോയ കേസിലെ പോലീസ് അന്വേഷണത്തിലാണ്  പ്രതി ഷിജു എന്ന ടിങ്കു അറസ്റ്റിലായത്.

2016 ൽ ഫറോക്ക് പോലീസ് പത്ത് കിലോഗ്രാം കഞ്ചാവുമായും 2018 ൽ അഞ്ച് കിലോയോളം കഞ്ചാവുമായി  കുന്ദമംഗലം പോലീസും ഇയാളെ പിടികൂടിയിരുന്നു. നിരവധി കഞ്ചാവു കേസുകളും റോബറി കേസുകളും ഇയാളുടെ പേരിലുണ്ട്.രണ്ട് തവണ പോലീസിൻ്റെ പിടിയിൽ നിന്നും വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ട പ്രതി ഒളിവിൽ കഴിയുകയായിരുന്നു. കെട്ടാങ്ങൽ നടുത്ത് ഏരി മലയിലുള്ള ഒരു കല്യാണ വീട്ടിൽ ഇയാൾ വരാൻ സാധ്യത ഉണ്ടെന്ന് മനസിലാക്കിയ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇങ്ങനെ കല്യാണ വീട്ടിലേക്ക് വരുന്ന വഴിയേ പോലീസിനെ കണ്ട് ഓടി രക്ഷപെടാൻ ശ്രമം നടത്തുന്നതിനിടെ ഇയാളെ സാഹസികമായി പിടികൂടുകയായിരുന്നു. ഈ സമയം ടിങ്കുവിൻ്റെ സഹോദരനും സുഹൃത്തുക്കളും പോലീസിനെ ആക്രമിക്കുകയും ആറോളം പോലീസുകാർക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു. ടിങ്കുവിനെ കീഴ്പെടുത്തി മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ എത്തിയ ശേഷം  ഇവിടെ നിന്ന് ഇറങ്ങി ഓടി റോഡിൽ നിർത്തിയിട്ടിരിക്കുന്ന വാഹനത്തിന്റെ ചില്ല് തല കൊണ്ട് കുത്തി പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.  ശേഷം മെഡിക്കൽ കോളേജ് എസ് ഐ മാരായ രമേഷ് കുമാറിന്റെയും ദീപ്തി വി.വി യുടെ നേതൃത്ത്വത്തിലുള്ള , പോലീസും നാട്ടുകാരും ചേർന്ന് ഇയാളെ പിടികൂടുകയായിരുന്നു

സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ. സജി എം, എസ് സി പി ഒ മാരായ അഖിലേഷ് , കെ.,ജോമോൻ  കെ എ , സിപിഒമാരായ ജീനേഷ്  എം , മിഥുൻ എം  അർജുൻ അജിഞ്ഞ് , സുനോജ്  കെ , ജിനീഷ്  എം, സായൂജ് പി ,എന്നിവർ ചേർന്നാണ് ടിങ്കുവിനെ പിടികൂടിയത്.