About

News Now

സ്മൃതി കേരം: സുരേഷ് ഗോപി എം.പി. നൂറു പേർക്ക് തെങ്ങിൻ തൈ വിതരണം ചെയ്യും

 


താമരശ്ശേരി: 

 രാജ്യസഭാ അംഗവും കേന്ദ്ര നാളികേര വികസന ബോർഡ് അംഗവുമായി സുരേഷ് ഗോപി നവംബർ 20 ന്‌ രാവിലെ ബിജെപി കൊടുവള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന തെങ്ങിൻ തൈ  വിതരണ പരിപാടി ഉദ്ഘാടനം ചെയ്യും.

തേറ്റാമ്പുറം പള്ളിയറക്കാവ് ഹാളിൽ നടക്കുന്ന പരിപാടിയിൽ തെരഞ്ഞെടുത്ത നൂറു പേർക്ക് തെങ്ങിൻ തൈ വിതരണം ചെയ്യും. കാവ് ഭൂമിയിൽ സുരേഷ് ഗോപി      തെങ്ങിൻ തൈ നടും. എം.പി. വിഭാവനം ചെയ്ത സ്മൃതി  കേരം, ഒരു കോടി തെങ്ങിൻ തൈ നടീൽ യജ്ഞം പരിപാടിയുടെ ഭാഗമായാണിത്.