ജനോന്മുഖ സിവിൽ സർവീസിനായി മുഴുവൻ ജീവനകാരും പങ്കാളികളാവണമെന്ന് എൻജിഒ യൂണിയൻ
താമരശേരി:
ജനോന്മുഖ സിവിൽ സർവീസിനായി അണിനിരന്ന് നവകേരള നിർമ്മിതിയിൽ മുഴുവൻ ജീവനകാരും പങ്കാളികളാവണമെന്ന് എൻജിഒയൂണിയൻ താമരശേരി ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാന കമ്മറ്റി അംഗം വി.കെ. രാജേഷ് ഉദ്ഘാടനം ചെയ്തു.
ഏരിയാ പ്രസിഡന്റ് അനൂപ് തോമസ് അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡഡന്റ് കെജി രാജൻ, ജില്ലാ സെക്രട്ടറിയേറ്റ്അംഗം അനൂപ് തോമസ് എന്നിവർ സംസാരിച്ചു. സെക്രട്ടറി എൻ. ലിനീഷ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ എ. ശിവകുമാർ വരവ് ചെലവ് കണക്കും. , ജോസ് കുര്യാക്കോസ് പ്രമേയങ്ങളും അവതരിപ്പിച്ചു.
ഭാരവാഹികളായി ടി.സി. ഷീന (പ്രസിഡന്റ് ), ജോസ് കുര്യാക്കോസ്, രാജൻ. കെ (വൈസ് പ്രസിഡന്റ് ), എൻ. ലിനീഷ് (സെക്രട്ടറി), ജെ. ജനീഷ്, യു. ലാൽജ്കുമാർ (ജോയൻ്റ് സെക്രട്ടറി), എ. ശിവകുമാർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.